05:22pm 05 September 2026
NEWS
ആലപ്പുഴയിൽ യുവാവ് മരിച്ചത് കോളറ ബാധിച്ചല്ല
16/05/2025  12:30 PM IST
nila
 ആലപ്പുഴയിൽ യുവാവ് മരിച്ചത് കോളറ ബാധിച്ചല്ല

ആലപ്പുഴ  തലവടി സ്വദേശിയുടെ മരണം കോളറ ബാധമൂലമല്ലെന്ന് ആരോ​ഗ്യ വകുപ്പിന്റെ സ്ഥിരീകരണം. തലവടി സ്വദേശി പി.ജി. രഘു (48) മരിച്ചത് കോളറ ബാധയെ തുടർന്നെന്ന അഭ്യൂഹം ഉയർന്നിരുന്നു. കോളറ രോഗ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് രഘു മരിച്ചത്. രഘുവിന്റെ രക്തപരിശോധനയിൽ കോളറയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാൽ, വിസർജ്യ സാംപിൾ പരിശോധിച്ചതിൽ കോളറ കണ്ടെത്താനായില്ലെന്ന് ആരോ​ഗ്യ വകുപ്പ് വ്യക്തമാക്കി. 

രക്തപരിശോധന ഫലവും വിസർജ്യ സാംപിൾ പരിശോധനാ ഫലവും പോസിറ്റീവ് ആണെങ്കിൽ മാത്രമേ കോളറ സ്ഥിരീകരിക്കാനാകൂവെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. കരൾ സംബന്ധമായ അസുഖങ്ങൾ കൂടി ഉള്ളയാളായിരുന്നു രഘു.

ഇന്നു പുലർച്ചെയാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രഘു മരിച്ചത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നടത്തിയ രക്തപരിശോധനയിലാണു കോളറ സാന്നിധ്യം കണ്ടെത്തിയത്. വിസർജ്യ പരിശോധനഫലം ഇന്നു രാവിലെയാണു ലഭിച്ചത്. തലവടി സ്വദേശിയെ കടുത്ത വയറിളക്കവും ഛർദിയുമായാണ് സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കോളറയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.